അക്കാമ്മ ചേച്ചീടെ കടയില്‍ തുടുത്തു മുഴുത്ത നല്ല സ്വയമ്പന്‍ മല്‍ഗോവ മാങ്ങ.
എല്ലാവര്‍ക്കും കാണാന്‍ പാകത്തില്‍ എടുപ്പോടെ വെച്ചിരിക്കുന്നു.
ഒറ്റ നോട്ടത്തില്‍ തന്നെ എന്‍റെ വായില്‍ വെള്ളമൂറി. ഉള്ള കാശെടുത്ത് ഞാന്‍ ചോദിച്ചു. ഒരു മാങ്ങ തര്വോ ?
ഇത് വില്‍ക്കാനുള്ളതല്ല. എനുക്കുപയോഗിക്കാനുള്ളതാ.. ഒന്ന് തൊട്ടു നോക്കാന്‍ പോലും സമ്മതിച്ചില്ല.
എങ്കി പിന്നെ അയാള്‍ ഇങ്ങനെ ആള്‍ക്കാരു കാണുന്ന രൂപത്തില് വച്ചതെന്തിനാ.?
ഒരു ചെറിയ ശീലക്കഷണം കൊണ്ടൊന്നു മറക്കായിരുന്നില്ലേ?
പോട്ടെ, മര്യാദക്ക് ഒരു കോട്ടേലോ വട്ടീലോ ആക്കീര്‍ന്നെങ്കി എനിക്ക് ഇത്രേം മോഹം തോന്നൂലാര്‍ന്നു.
മാങ്ങ പുളിക്ക്യായിരിക്കും. പക്ഷെ അത് രുചിച്ചു നോക്ക്യാലല്ലേ അറിയാമ്പറ്റുള്ളൂ .
എന്നും രാവിലേം വൈകുന്നേരോം ഞാന്‍ മാങ്ങ നോക്കി വെള്ളറക്കും.
അവസാനം മത്തായിച്ചന്‍ കടയിലില്ലാത്ത ഒരു വൈകുന്നേരം മാങ്ങ എന്നെ മാടി വിളിക്കുന്നതായി തോന്നി. ഞാന്‍ പതുങ്ങി ചെന്ന് ഒന്ന് തൊട്ടു.
ഹെന്‍റമ്മോ.. തൊട്ടതേ ഓര്‍മ്മയുള്ളൂ. ഉപയോഗിക്കാന്‍ പറ്റിയില്ല . പുഴുവായിരുന്നു. ഫുള്‍ പുഴു.