2008 ജൂലൈ 14

ഈ ഡാഡീടെ ഒരു കാര്യം..!!


അതെ
, ഇന്റെ മോന് പറയാ ഞാന് സിനിമാ നടിമാരെ കെട്ടൂലാന്ന്..
കാര്യം
കേട്ടുഞാന് അന്ധാളിച്ചു പോയി..

സിനിമാന്നു
പറഞ്ഞാ അവന്റെ ജീവനാ,
എല്ലാ
സിനിമയും കണ്ടു നടക്കലാ അവന്റെ ഹോബി.
മുക്കിനു
താഴെ രോമം വെച്ചതുമുതല് അവന് സിനിമാപോസ്റ്റിന്റെ പിന്നാലെയാ..
നോക്കി
നോക്കി റോഡില് വല്ല ലോറിക്കും
അട
വച്ചു പോവാത്തത് 'ശക്കീലമ്മതായ' കാത്തതോണ്ടാ..
അവന് ഇന്നലെ പത്രമെടുത്ത് ഷക്കീല ചേച്ചീടെ
പടവും
നോക്കിനിക്കണ കണ്ടപ്പോ ഞാന് പറഞ്ഞു..
"
എന്നാ നീ അവളെ അങ്ങ് കേട്ടിക്കോടാ.."
കേള്ക്കേണ്ട
താമസം അവന് പറയാ ഞാന് കെട്ടൂല..
സിനിമാ
നടിമാരെ ആരെയും കെട്ടൂല.

ഞാന് പറഞ്ഞതു
തമാശക്കാണേലും അവന് വെറുതെ പറയുലാ..
എന്തോ
കാര്യണ്ടാവും.
ഇപ്പൊ
എന്താണാവോ ഇങ്ങനെ ഒരു തോന്നല്?

അത്ന്താ
മോനേ.. അവര്ക്കൊക്കെ നല്ല ഗ്ലാമറല്ലേ?
അപ്പൊ
, അവന് പറയാ..

ഡാഡീടെ ഒരു കാര്യം. ഗ്ലാമറൊക്കെ തന്നെയാ,
പക്ഷേ..
അവളുമാരുടെ ഒക്കെ ഞാന് കണ്ടതാ,
ഇനി
ഒരു കൈവെള്ള യുടെ അത്ര മാത്രേ കാണാനുള്ളൂ..
അതിന്
വേണ്ടി മാത്രം 5 പവന്റെ താലിമാല വാങ്ങുന്നത് മൊതലാവൂലാ...!

അവനതും
പറയും അതിലപ്പുറവും പറയും..
കാരണം
ഓന് ഒരു പിരാന്തന്റെ മോനല്ലേ?...

ഒന്നു തൂറിത്തരുമോ?


ഇന്നെലെ
വെളുപ്പിന് ടെക്സാസില്നിന്നു വിമാനംകയറി.
കറങ്ങിത്തിരിഞ്ഞ് അവിടെ എത്തിയപ്പോള് നേരംവൈകുന്നേരമായി..
കാണേന്ടവരെ ഒക്കെ കണ്ടു.
പിന്നെ നേരെ വായ്നോക്കാനിറങ്ങി.
അംബരച്ചുംബികളായ കെട്ടിടങ്ങള്ക്കിടയിലൂടെ നടന്നു.
പല തരത്തിലുള്ള ആള്ക്കാര്.
നന്നായി
ഉടുത്തവര് വളരെ കുറവ്...
ഉടുത്തിട്ടുണ്ടോ ഇല്ലേ എന്ന് തിരിച്ചറിയാന് പററാത്തവര്.
ഉടുത്തിട്ടും കാണേണ്‍ടതൊക്കെ പുറത്തുള്ളവര്.
കണ്ണ് പൊത്തിക്കൊണ്ട് ഞാന് നടന്നു.
കാരണം കൊച്ചമ്മ മാരുടെ ബനിയന് പോട്ടിത്തെറിക്കുമോ എന്നെനിക്കു പേടിയായി..
അങ്ങനെപല കാഴ്ചകളും കണ്ടു വാഷിങ്ങ്ടന് DCയിലൂടെ ഉലാത്തുമ്പോള്
പേന്റും കോട്ടും സൂട്ടും കണ്‍ഠകൌപീനവും ധരിച്ച
ഒരുചെറുപ്പക്കാരന്
ഒരു ടൊയോട്ട വാനില് ചാരി നിക്കുന്നു..
കാഴ്ചയില് തന്നെ ഒരു മലയാളി ലുക്ക്.
എന്നെ കണ്ട മാത്രയില് മല്ലുവാണെന്ന് അവനും തിരിച്ചറിഞ്ഞു.
നമസ്കാരം പറഞ്ഞു എന്റെ അടുത്തേക്ക് വന്നു..
Mobile Comfort Station എന്നെഴുതിയ വാഹനത്തെ ചൂണ്ടിക്കൊണ്ട് അവന് പറഞ്ഞു.
ഞാന് കമ്പനിയുടെ മാര്ക്കെററിഗ് Exictv ആണ്.
ഒരു ദിവസം 45 പേരെയെങ്കിലും പിടിക്കണം.
ഇങ്ങിനെ രണ്ടുമാസം തികച്ചാല് എനിക്ക് എയര്പോര്ട്ട്
സേറ്റഷനിലേക്ക്
പ്രൊമോഷന് ലഭിക്കും.
അല്ലാച്ചാ
എന്റെ ജോലി തെറിക്കും.
വൈകുന്നേരമായി, ഇന്നു ഇതുവരെ 20 ആളെ മാത്രേ കിട്ടിയുള്ളൂ.
പ്ലീസ്, ഒന്നു തൂറിത്തരുമോ?

ജീവിതത്തിലെ ഓട്ടപ്പാച്ചിലിനിടയില് തൂറാന് നേരമില്ലാത്തവര്..
തൂറാന് മറന്നു പോകുന്നവര്.,
അവര്ക്കു മുതലാളിത്തം ചെയ്തുകൊടുക്കുന്ന വലിയ ഉപകാരം.

മിഴിച്ചു നില്ക്കുന്ന എന്നെ നോക്കി അവന് പറഞ്ഞു..
സോറി സാര്,
മുക്കണമെന്നില്ല.
എപ്പോ മുട്ടിയാലും വിളിച്ചാ മതി.
ഞാന് ഇവിടെയൊക്കെ ഉണ്ടാവും.
ഇതാ എന്റെ നമ്പര്..

( എന്റെ അമേരിക്കന് സ്വപ്നാടന ചിന്തകള്: ഭാഗം 1 By പിരാന്തന് )
തുടരും..