2008 ജൂലൈ 14

ഒന്നു തൂറിത്തരുമോ?


ഇന്നെലെ
വെളുപ്പിന് ടെക്സാസില്നിന്നു വിമാനംകയറി.
കറങ്ങിത്തിരിഞ്ഞ് അവിടെ എത്തിയപ്പോള് നേരംവൈകുന്നേരമായി..
കാണേന്ടവരെ ഒക്കെ കണ്ടു.
പിന്നെ നേരെ വായ്നോക്കാനിറങ്ങി.
അംബരച്ചുംബികളായ കെട്ടിടങ്ങള്ക്കിടയിലൂടെ നടന്നു.
പല തരത്തിലുള്ള ആള്ക്കാര്.
നന്നായി
ഉടുത്തവര് വളരെ കുറവ്...
ഉടുത്തിട്ടുണ്ടോ ഇല്ലേ എന്ന് തിരിച്ചറിയാന് പററാത്തവര്.
ഉടുത്തിട്ടും കാണേണ്‍ടതൊക്കെ പുറത്തുള്ളവര്.
കണ്ണ് പൊത്തിക്കൊണ്ട് ഞാന് നടന്നു.
കാരണം കൊച്ചമ്മ മാരുടെ ബനിയന് പോട്ടിത്തെറിക്കുമോ എന്നെനിക്കു പേടിയായി..
അങ്ങനെപല കാഴ്ചകളും കണ്ടു വാഷിങ്ങ്ടന് DCയിലൂടെ ഉലാത്തുമ്പോള്
പേന്റും കോട്ടും സൂട്ടും കണ്‍ഠകൌപീനവും ധരിച്ച
ഒരുചെറുപ്പക്കാരന്
ഒരു ടൊയോട്ട വാനില് ചാരി നിക്കുന്നു..
കാഴ്ചയില് തന്നെ ഒരു മലയാളി ലുക്ക്.
എന്നെ കണ്ട മാത്രയില് മല്ലുവാണെന്ന് അവനും തിരിച്ചറിഞ്ഞു.
നമസ്കാരം പറഞ്ഞു എന്റെ അടുത്തേക്ക് വന്നു..
Mobile Comfort Station എന്നെഴുതിയ വാഹനത്തെ ചൂണ്ടിക്കൊണ്ട് അവന് പറഞ്ഞു.
ഞാന് കമ്പനിയുടെ മാര്ക്കെററിഗ് Exictv ആണ്.
ഒരു ദിവസം 45 പേരെയെങ്കിലും പിടിക്കണം.
ഇങ്ങിനെ രണ്ടുമാസം തികച്ചാല് എനിക്ക് എയര്പോര്ട്ട്
സേറ്റഷനിലേക്ക്
പ്രൊമോഷന് ലഭിക്കും.
അല്ലാച്ചാ
എന്റെ ജോലി തെറിക്കും.
വൈകുന്നേരമായി, ഇന്നു ഇതുവരെ 20 ആളെ മാത്രേ കിട്ടിയുള്ളൂ.
പ്ലീസ്, ഒന്നു തൂറിത്തരുമോ?

ജീവിതത്തിലെ ഓട്ടപ്പാച്ചിലിനിടയില് തൂറാന് നേരമില്ലാത്തവര്..
തൂറാന് മറന്നു പോകുന്നവര്.,
അവര്ക്കു മുതലാളിത്തം ചെയ്തുകൊടുക്കുന്ന വലിയ ഉപകാരം.

മിഴിച്ചു നില്ക്കുന്ന എന്നെ നോക്കി അവന് പറഞ്ഞു..
സോറി സാര്,
മുക്കണമെന്നില്ല.
എപ്പോ മുട്ടിയാലും വിളിച്ചാ മതി.
ഞാന് ഇവിടെയൊക്കെ ഉണ്ടാവും.
ഇതാ എന്റെ നമ്പര്..

( എന്റെ അമേരിക്കന് സ്വപ്നാടന ചിന്തകള്: ഭാഗം 1 By പിരാന്തന് )
തുടരും..

25 അഭിപ്രായങ്ങൾ:

  1. ഹൊ..മൈ..ഗോഡ്...
    ഉപകാരമാണേ........

    മറുപടിഇല്ലാതാക്കൂ
  2. ഹെന്തെല്ലാം കണ്ടാല്‍ മരിക്കും !

    മറുപടിഇല്ലാതാക്കൂ
  3. നാട്ടിലെ മാന്യമായ ജോലിയും കളഞ്ഞു ഡോളറിനെ സ്വപ്നം കണ്ടു പോകുന്നവര്‍ക്കു ഇതു മാത്രല്ല, ഇതിന്റെ അപ്പുറവും ചെയ്യേണ്ടീ വരും.

    എന്നാലുമെന്താ, നാട്ടീ വന്നു ഞെളിയാലോ അമേരിക്കകാരനാണെന്ന്...

    ഏതു ജോലിക്കും അതിന്റേതായ മാന്യതയുണ്ടെന്നറിയാം ,എന്നാലും ഈ സായിപ്പിന്റെ ഓരോരോ കാര്യങ്ങളേ...

    മറുപടിഇല്ലാതാക്കൂ
  4. തലക്കെട്ട് കണ്ടപ്പോള്‍ "അയ്യേ" എന്ന് തോന്നി, വായിച്ചപ്പോള്‍ കഷ്ടമായിപ്പോയി എന്നും.

    മറുപടിഇല്ലാതാക്കൂ
  5. അല്ലാ, അവര്‍ വഴിയില്‍ വെച്ചു മാത്രമെ തൂറിക്കുള്ളോ? ആളെ തികയ്ക്കാന്‍ വീട്ടിലേയ്ക്കും വരുമോ ‍.

    വഴിയിലെ നായക്കാട്ടം കോരാന്‍ ഒരു പുതിയ സംവിധാനവുമായി സായിപ്പ്‌ നടക്കുന്നത്‌ കുറച്ചുമുമ്പ്‌ കണ്ടിരുന്നു.

    മറുപടിഇല്ലാതാക്കൂ
  6. ആ കമ്പനിയില് ജോലി കിട്ടാന്‍ വല്ല വഴിയുമുണ്ടൊ?
    സുഖമായിരുന്നൊന്ന് തൂറിയ കാലം മറന്നു.

    പ്രിയത്തില്‍ ഒഎബി.

    മറുപടിഇല്ലാതാക്കൂ
  7. ഈ സംഗതി നമ്മുടെ നാട്ടിലായിരുന്നെങ്കിലൊ..?

    തൂറലായിരിക്കില്ല പകരം അനാശാസ്യ പ്രവര്‍ത്തിയായിരിക്കും കൂടുതലും ചെയ്യുന്നത്..അതിനേക്കാള്‍ വലുത് അതിലെ തീട്ടവും വെള്ളവും ഏതെങ്കിലും തോട്ടിലേക്ക് ഒഴുക്കിവിടികയും ചെയ്യും...

    നിഷാദ് സോദരാ.. വിദേശത്തേയ്ക്കു വരുമ്പോള്‍ ഈ ജോലി ചെയ്യാനായിട്ടായിരിക്കില്ലല്ലൊ വരുന്നത്..പിന്നെ വിശപ്പിന്റെ മുന്നില്‍ എന്ത് മതം എന്ത് ജാതി എന്ത് മാനം..!

    മറുപടിഇല്ലാതാക്കൂ
  8. ഹ.. ഹ... ഹാ.... അമേരിക്കാക്കർ “അപ്പി” വരെ വിറ്റു കാശാക്കും!.....

    എന്റെ കടവുളേ! ചിരി വ്ന്നു പോയി കെട്ടോ താങ്കളുടെ വിവരണം വായിച്ചപ്പോൾ!

    മറുപടിഇല്ലാതാക്കൂ
  9. അണ്ണാ‍ാ‍ാ‍ാ‍ാ!
    ആ മല്ലൂന്റെ നമ്പറെത്രെന്നാ പറഞ്ഞെ?
    ഉം... പ്ലീസ് വേഗം വേഗം......

    :D

    മറുപടിഇല്ലാതാക്കൂ
  10. ഗുപ്തന്റെ ചോദ്യം ആവര്‍ത്തിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  11. മാഷെ...നിങ്ങള്‍ പിരാന്തന്‍
    ഞാന്‍... നട്ടപിരാന്തന്‍

    നിങ്ങളും പ്രവാസി ഇന്ത്യന്‍
    ഞാനും പ്രവാസി ഇന്ത്യന്‍

    പക്ഷെ....ഞാനും ഒരു കക്കുസ്സും തീട്ടവുമായി പൊസ്റ്റിലേക്ക് വരുന്ന സമയത്തിതാ...

    പിരാന്തന്റെ പോസ്റ്റ്......

    മാഷെ...എങ്ങിനെയിത് സംഭവിച്ചു...

    (എന്റെ പോസ്റ്റ് ഈ വിഷയമല്ല കേട്ടോ പറയാന്‍ പോവുന്നത്....എന്നിരുന്നാലും ഈ സമാനതകളില്‍ ഒരു രസം ഞാന്‍ കാണുന്നു.)

    താങ്കളെ കൂറിച്ച് കൂടുതല്‍ പറയുമോ? എന്റെ ഇ-കുറിമാനവിലാസം “saju.signature@gmail.com"

    മറുപടിഇല്ലാതാക്കൂ
  12. അമേരിക്കകാര്‍ ഇത്ര വൃത്തികെട്ടവ‌ന്‍‌മാരോ?
    ആ പഹയന്‍ രാവിലെ മുതല്‍ കാവല്‍ നിന്നിട്ടും 20 പേരെ തൂറിയൊള്ളോ?
    ബാക്കിയുള്ളവന്‍‌മാര്‍ തൂറാതെ കൊണ്ട് നടക്കുകയാണോ?
    ഛായ് മ്ലേശ്ചന്‍‌മാര്‍!

    മറുപടിഇല്ലാതാക്കൂ
  13. പിരാന്തോ....തൂറ്റിളക്കം പിടിച്ചവര്‍ക്ക് എന്തെങ്കിലും പ്രത്യേക പരിഗണന...,ഹല്ല, നട്ടപ്പിരാന്തന്‍ എന്തോ സൂചിപ്പിച്ചു കണ്ടു.
    എന്തായാലും സംഗതി ചിന്തിപ്പിച്ചു.
    നാട്ടില്‍ ജീവിക്കാന്‍ പലവിധ സൌകര്യങ്ങള്‍ ഉണ്ടായിട്ടും നാമെല്ലാം കണ്ടവന്റെ ആട്ടും തുപ്പും സഹിച്ച് എന്തെല്ലാം പേറുന്നു. എന്തിനു വേണ്ടി.?.ജീവിത സൌകര്യത്തിനു വേണ്ടി.എന്നിട്ടോ ?,നാമത് അനുഭവിക്കുന്നുണ്ടോ?...ഭാരത സര്‍ക്കാരും സംഹിതയും പ്രവാസിക്കൊരിക്കലും അനുകൂലമല്ല.

    മറുപടിഇല്ലാതാക്കൂ
  14. ഓഏബ്യേ, മല്യാള്യെ, എന്താ ഇവടെ വല്ലാത്തൊരു നാറ്റം ?
    പ്ലീസ്, പ്രശ്നമുണ്ടാക്കരുത്...
    നമ്പര് ഞാന് തരാം.

    കുഞ്ഞിക്കാ, കുപ്പായംകയിച്ചാ ഇതൊക്കെ തന്നെയല്ലേ നമ്മള് ?

    കുഞ്ഞന് മിയ മിയ
    നുറില് നുറു മാര്ക്ക്.

    ദേശാഭിമാനി അവര് നമ്മളെ അപ്പി കണ്ടു പട്ടിയെ പോറ്റും..
    കാശ് തരൂല്ല..

    അപ്പൊ കുമാരന് തിന്നാറു മാത്രേ ഉള്ളോ?

    ചാണക്യാ, അവര് ചോറും കറിയും ഒന്നും കഴിക്കാറില്ല.
    ഗുളികയാ ക്ഴിക്കുന്നെ കലോറി കിട്ടാന്..

    അത്ക്കന്,
    അവര് ടിഷ്യു പേപ്പറും കവരും വിതരണം ചെയ്യുന്നുണ്ട്..

    നട്ടപ്പിരാന്തോ നമ്മള് ഊളംപാറയിലെ ബന്ധം പുതുക്കണം.
    നിര്ബന്ധ മായും കാണണം..
    piranthan@ജിമെയില്.കോം

    ഏതായാലും സന്തോഷായി വല്യ ഗ്ലാമറൊന്നും ഇല്ലാഞ്ഞിട്ടും
    എന്നെ വന്നു കമന്റടിച്ചതില്...
    എല്ലാവര്ക്കും സ്വസ്ഥമായി തൂറാന് കഴിയട്ടെ എന്ന് ആശംസിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  15. ജീവിതം. ....നിഴല്‍ നാടകം : (


    മ ന്‍ മോഹന്‍ ജി ..ഇതൊന്നും അറിഞ്ഞില്ലേ ആവോ.. ഒരു കരാര്‍ ഒപ്പിടാന്‍..

    ഇന്ത്യക്കാരെ മൊത്തമായി തൂറിക്കാന്‍

    മറുപടിഇല്ലാതാക്കൂ
  16. ഹ ഹ ഹ പ്രാന്താ സൂപ്പര്‍ :)

    മറുപടിഇല്ലാതാക്കൂ
  17. മനസ്സറിഞ്ഞു തന്നെ തൂറുന്നു ...സൂപ്പര്‍ :))

    മറുപടിഇല്ലാതാക്കൂ
  18. o v vijayanu shesham itra nalla theettakkadha ippozha vaayiche!!
    Nandi chirippichathinum chinthippichathinum

    ini arinhoatte nee eada piraanda?

    മറുപടിഇല്ലാതാക്കൂ

ഒന്ന് മിണ്ടിപ്പറഞ്ഞിട്ട് പോയ്‌ക്കൂടെ ?